Monday, November 18, 2013

Damayanthi in Nalacharitham


Nalan in Nalacharitham


Thursday, November 14, 2013


കലയും കലാകാരനും ആസ്വാദകരും: സദനം കൃഷ്ണന്‍കുട്ടി

കലക്ക്‌ മുന്നില്‍ കലാകാരനോ ആസ്വാദകനോ പ്രഥമന്‍. ആസ്വാദകന്‍ ഇല്ലെങ്കില്‍ കലയും കലാകാരനും ഇല്ല എന്നാണു കൂടുതല്‍ കേട്ട വാദം. പക്ഷെ ദൈവം ഉണ്ടാകുമെന്ന്‌ ഇവര്‍ ആരും ഓര്‍ക്കാറില്ല. യഥാര്‍ത്ഥ കലാകാരനെ ദൈവം കൈവിട്ട ചരിത്രമില്ല. അതിനു ഉദാഹരണം നിരവധിയാണ്‌. വഴിയെ പറയാം. ആദ്യം എന്താണ്‌ യഥാര്‍ത്ഥ കലാകാരന്‍. കലയെ ധൂര്‍ത്തടിക്കാത്തവന്‍...കല ദൈവ സിദ്ധം തന്നെയാണ്‌. ജാതകത്തില്‍ ശുക്രന്റെ്‌ അനുഗ്രഹം ഇല്ലാത്ത ഒരുവനും കലാകാരനായ ചരിത്രമില്ല. ഈശ്വര വിശ്വാസി ആയാലും ഇല്ലെങ്കിലും. അങ്ങിനെ കിട്ടുന്ന കലയെ തെരുവിലിട്ട്‌ വലിചിഴക്കാതെ പരിപാലിച്ചാല്‍ ആ കല നമ്മളെയും കൈവിടില്ല. അല്ലെങ്കില്‍ ദൈവം അതിനു വേറെ മാര്‍ഗവും കാണിച്ചു തരും. ഒരു ഉദാഹരണം പറയാം. കഥകളിയെ ഉപാസിച്ചവരില്‍ പരമ പ്രധാനി എന്ന്‌ എല്ലാവരും വാഴ്‌ത്തുന്ന, കഥകളിയിലെ ആരാധനാപുരുഷനായ യശ: പട്ടിക്കാംതൊടി രാവുണ്ണി മേനോന്‌ ഒരു വീടുണ്ടാക്കാന്‍ നാട്‌ മുഴുവന്‍ യാചിക്കേണ്ടി വന്ന കഥ കേട്ടിട്ടുണ്ട്‌. കഥകളിയുടെ ഈറ്റില്ലമായ, ഏറ്റവും ധനാദ്യന്മാരായ, പട്ടിക്കാംതൊടിയുടെ നാഥന്മാടരായ ഒരു മനക്കാരുടെ മുന്നിലാണ്‌ ഈ സംഭവം. ഇനി ഞാന്‍ ദൃക്‌സാക്ഷിയായ ഒരു ജീവിതം കുറിക്കട്ടെ. എന്റെ ഗുരുനാഥന്‍ ശ്രീ.കീഴ്‌പടം കുമാരന്‍ നായര്‍ ആശാന്‍ കുട്ടിക്കാലത്‌ കഥകളി പഠനം കഴിഞ്ഞു നില്‌ക്കുന്ന കാലം. അന്നൊക്കെ പ്രധാനികള്‌ക്ക്‌ വരെ പ്രതിഫലം കാര്യമായില്ല. പുതിയവരുടെ കാര്യം പറയാനുമില്ല. അമ്മയും ആശാനും മാത്രമേയുള്ളൂ വീട്ടില്‍. ദാരിദ്ര്യം മൂത്ത്‌ ആശാന്‍ മദ്രാസിലേക്ക്‌ നൃത്ത അധ്യാപകനായി പോയി. കുമാരന്‍ ഡാന്‍സ്‌കാരനായി എന്ന്‌ ആസ്വാദകര്‍ പറഞ്ഞു തുടങ്ങി...അദ്ദേഹത്തിന്റെ കലയുടെ മഹത്വം കൊണ്ട്‌ അവിടെ പ്രശസ്‌തനായി. സിനിമകളില്‍ എം.ജീ.ആര്‍..എം.എന്‍.നമ്പ്യാര്‍ എന്നിവരുടെ പ്രിയ ഗുരു ആയി.അന്നൊക്കെ എം.ജീ.ആറിന്റെ ഗുരു എന്നാല്‍ ദൈവത്തിനു സമമാണ്‌. അങ്ങിനെ ജീവിതം നന്നായി വരുമ്പോള്‍ മഹാകവി വള്ളത്തോളിന്റെ വിളി. കലാമണ്ഡലത്തിലെ അധ്യാപകരെല്ലാം പിണങ്ങി പോയതായിരുന്നു കാരണം. കുമാരനെപോലുള്ളവര്‍ കഥകളിയെ സേവിക്കണം അതുകൊണ്ട് കലാമണ്ഡലത്തില്‍ അധ്യാപകനായിവരണം എന്നാണു മഹാകവിയുടെ ക്ഷണം.
മനസ്സില്‍ മുഴുവന്‍ കഥകളിയായതുകൊണ്ട്‌ ആശാന്‍ മറ്റൊന്നും ചിന്തിച്ചില്ല. തനിക്കുണ്ടായിരുന്ന സൗഭാഗ്യങ്ങളെല്ലാം വിട്ടു ആശാന്‍ കലാമണ്‌ഡലത്തിലെത്തി കഥകളിയെ സേവിച്ചു തുടങ്ങി. കഷ്‌ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയവരെല്ലാം പിണക്കം മറന്നു തിരിച്ചെത്തി. മഹാകവി വള്ളത്തോള്‍ കുമാരന്‍ നായര്‍ ആശാനെ കഥകളിയില്‍ നിന്ന്‌ നൃത്ത അധ്യാപകനായി മാറ്റുകയും ചെയ്‌തു. ആശാന്‍ വേദനയോടെ മഹാകവിയോടു പറഞ്ഞു, നൃത്തത്തിനാണെങ്കില്‍ മദ്രാസില്‍ തന്നെ നിന്നാല്‍ മതിയായിരുന്നല്ലോ?.
ആശാന്‍ പിന്നീട്‌ മദിരാശിക്കു തന്നെ മടങ്ങി. മദിരാശി ആശാനെ വീണ്ടും രണ്ട്‌ കയ്യും നീട്ടി സ്വീകരിച്ചു. വീണ്ടും കഥകളി പഠിപ്പിക്കാനുള്ള അവസരം വന്നപ്പോള്‍ ആശാന്‍ നാട്ടിലെത്തി. മദിരാശി ജീവിതത്തിലൂടെ ആര്‌ജിച്ച വിജ്ഞാനങ്ങള്‍ കഥകളിയിലെക്കും ആശാന്‍ വ്യാപരിപ്പിച്ചു. അതുവരെയുള്ള നടന്മാര്‍ ആവര്‍ത്തിച്ച അരങ്ങു ശീലങ്ങളില്‍ നിന്ന്‌ മാറിയാണ്‌ ആശാന്‍ സഞ്ചരിച്ചത്‌. അത്‌ വലിയ ഒച്ചപ്പാടുണ്ടാക്കി. വലിയ വിഭാഗം ആശാന്റെ ആരാധകരായി മാറിയപ്പോള്‍ പ്രമുഖരായ ആസ്വാദകര്‍ ആശാനെതിരെ തിരിഞ്ഞു. കുമാരന്‍ നായര്‍ ഡാന്‍സ്‌്‌ ആണു കളിക്കുന്നതെന്നുവരെ പറഞ്ഞു പരത്തി. ആശാന്‍ ഇതിനോടൊന്നും പ്രതികരിച്ചില്ല. പിന്നിടുള്ള ഏകദേശം 25 വര്‍ഷത്തോളം ആശാന്‍ നിറഞ്ഞു കളിച്ചു. ഇതാണ്‌ വിധിയുടെ ഒരു നിയോഗം. കഥകളി വിട്ടു പല നടന്മാരും ഡാന്‍സിലേക്ക്‌ പോയിട്ടുണ്ട്‌. പക്ഷെ അവര്‍ക്കൊന്നും പിന്നീട്‌ കഥകളിയില്‍ സ്‌ഥാനം ലഭിച്ചിട്ടില്ല. ഗുരു ഗോപിനാഥ്‌ അടക്കമുള്ളവര്‍ ഇതിനു ഉദാഹരണമാണ്‌. എന്നാല്‍ ആശാന്റെ കാര്യത്തില്‍ മാത്രം ചരിത്രം വഴി മാറി. ഇതിനിടെ ഞാന്‍ ദൃക്‌സാക്ഷിയായ ചില സംഭവങ്ങള്‍ പറയട്ടെ...
ചലച്ചിത്ര ലോകം എത്രയോ ഡാന്‍സ്‌ അധ്യാപകരെ കണ്ടിട്ടുണ്ട്‌. പക്ഷെ കുറച്ചു കാലം മാത്രം തമിഴ്‌ സിനിമയില്‍ പ്രവര്‍ത്തിച്ച ആശാന്‍ രണ്ടു ശിഷ്യര്‍ക്ക്‌ പ്രിയനായിരുന്നു. അവര്‍ മറ്റാരും അല്ല എം.ജീ.ആറും എം. എന്‍. നമ്പ്യാരും. ആശാന്റെ കല്യാണത്തിന്‌ കണ്ണൂരില്‍ രാത്രി എത്തി ഒരു കട്ടിലില്‍ കിടന്നുറങ്ങിയ സിനിമയിലെ നായകനെയും വില്ലനെയും കുറിച്ച്‌ നമുക്ക്‌ ഇന്ന്‌ ചിന്തിക്കാന്‍ പോലും കഴിയില്ല. അവര്‍ ആശാനെ പലവട്ടം തമിഴ്‌ നാട്ടിലേക്ക്‌ തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷെ ആശാന്‍ കഥകളി വിട്ടില്ല. എം.ജീ.ആര്‍. മുഖ്യമന്ത്രി ആയ കാലത്ത്‌ ആശാനെ മദിരാശിയിലേക്ക്‌ വിളിപ്പിച്ചു. നിര്‍ബന്‌ധം കൂടിയപ്പോളാണ്‌ ആശാന്‍ ചെന്നത്‌. ഞാന്‍ എന്താണ്‌ ചെയ്‌തു തരേണ്ടാതെന്നായിരുന്നു ചോദ്യം. ആശാന്‍ മറുപടി പറഞ്ഞില്ല. ആശാന്റെ പേരില്‍ എം.ജീ.ആര്‍.ചിത്രം നിര്‍മ്മിക്കാമെന്നും കുറെ ഭുമി മദിരാശിയില്‍ നല്‌കാമെന്നും എല്ലാം പറഞ്ഞിട്ടും ആശാന്‍ അവയെല്ലാം നിരാകരിച്ചു. അവസാനം എം.ജീ.ആര്‍. ആശാന്‌ ഒരു ലോറി വാങ്ങി നല്‌കിയിട്ടെ തിരിച്ചു വിട്ടുള്ളൂ. പക്ഷെ സത്യത്തില്‍ 94 വയസുവരെ ജീവിച്ച ആശാനെ കഥകളി ലോകം ഉപയോഗപ്പെടുത്തിയത്‌ ആകെ 30 വര്‍ഷങ്ങളെ ഉണ്ടാകൂ എന്നത്‌ ആശാന്റ കഴിവുകള്‍ അറിഞ്ഞ എല്ലാവര്‍ക്കും വലിയ വേദനയാണ്‌. നടന്‍ മോഹന്‍ലാല്‍ സ്വയം നിര്‍മ്മിച്ച ?വാനപ്രസ്‌ഥം? സിനിമയില്‍ മോഹന്‍ലാലിന്റെ ആശാനായി അഭിനയിച്ച കുമാരന്‍നായര്‍ ആശാന്റെ പ്രതിഭയേയും മനസിനെയും കുറിച്ച്‌ മോഹന്‍ലാല്‍ ഇപ്പോഴും പ്രകീര്‍ത്തിക്കാറുണ്ട്‌. വിധിയുടെ ഗതി കഴിഞ്ഞില്ല. 197480 കാലഘട്ടതിലാണ്‌ കഥകളിയില്‍ മൂന്നുപേര്‍ക്ക്‌ പദ്‌മ ബഹുമതി ലഭിച്ചത്‌. തുടര്‌ന്ന്‌ പല പ്രമുഖരും കഥകളി ലോകം ഭരിചിരുന്നുവെങ്കിലും അവര്‌ക്കൊ ന്നും പദ്‌മ ലഭിച്ചിരുന്നില്ല. 29 വര്‍ഷകത്തിനു ശേഷം കഥകളി ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ കീഴ്‌പടം കുമാരന്‍ നായര്‍ക്ക്‌ പദ്‌മശ്രീ. ആ ഞെട്ടല്‍ ഇപ്പോഴും പലര്‍ക്കും മാറിയിട്ടുണ്ടാവില്ല. ആശാനെക്കാള്‍ പതിന്മടങ്ങ്‌ പ്രശസ്‌തരും ആരാധകരും ഉള്ള നടന്മാര്‍ ഉള്ളപ്പോഴാണിത്‌. കഥകളി ലോകതെ പ്രമുഖര്‍ അപ്പോഴും ഉറക്കം നടിച്ചു. അപ്പോഴും ആശാന്‍ മൗനം പാലിച്ചു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നടന്ന സ്വീകരണത്തില്‍ പ്രശസ്‌ത നര്‍ത്തകി ഡോ.പദ്‌മ സുബ്രഹ്‌മന്ന്യം ആശാനെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ ആ മഹാനായ കലാകാരനെ കുറിച്ച്‌ ലോകത്തോട്‌ പറഞ്ഞതാണ്‌. ഇത്രയും എഴുതിയത്‌ കലാകാരനും ആസ്വാദകനും വിധിയും തമ്മിലുള്ള ബന്‌ധത്തെ കുറിച്ച്‌ ചിന്തിക്കാനാണ്‌. കീഴ്‌പടം കുമാരന്‍ നായര്‍ എന്ന കലാകാരനെ വളര്‍ത്തിയത്‌ താനാണെന്നു അവകാശപ്പെടാന്‍ ഒരു ആസ്വാദകനും കഴിയില്ല. മാത്രമല്ല രാജകീയ സൗഭാഗ്യങ്ങള്‍ കഥകളിക്കു വേണ്ടി ഉപേക്ഷിച്ച ആ മനുഷ്യനെ കാണാനും ഭൂരിഭാഗം കഥകളി ആസ്വാദകാരും ശ്രമിച്ചില്ല. 30 വര്‍ഷത്തിനു ശേഷം കഥകളിക്കു പദ്‌മശ്രീ നേടികൊടുത്ത നടനെ അറിഞ്ഞാദരിക്കാന്‍ പോലും പലരും തയ്യാറായില്ല. സ്വന്തം ഇച്ഛാശക്‌തി ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ ആ മനുഷ്യന്‍ പിടിച്ചു നിന്നത്‌. ആ മാതൃകയാണ്‌ എന്നെപോലുള്ളവരെ കൈപിടിച്ച്‌ നടത്തുന്നത്‌. കഥകളി പരിപാടികള്‍ കൊണ്ട്‌ മാത്രം ജീവിക്കുന്ന എനിക്കും ഒരു കൈത്താങ്ങ്‌ വേണ്ടിയിരുന്ന പല ഘട്ടങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്‌. അന്നൊന്നും ഒരു ആസ്വാദകനെയും ഞാന്‍ കണ്ടിട്ടില്ല. ഇല്ലായ്‌മ പറയാന്‍ ആഗ്രഹിക്കാത്തതുകാരണം വിശദീകരിക്കുന്നില്ല. അതുകൊണ്ട്‌ ഞാന്‍ ചിന്തിക്കുന്നു ആത്‌മാര്‍ഥമായി കലയെ ഉപാസിച്ചാല്‍ കലാകാരനെ കല കൈവിടില്ല. അവിടെ ആസ്വാദകന്‌ രണ്ടാംസ്‌ഥാനമേയുള്ളൂ. എല്ലാത്തിനും അപവാദമുണ്ടെന്നു പറയുംപോലെ കലാകാരനെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ആസ്വാദകനെ ഞാന്‍ മേല്‌പറഞ്ഞതോന്നും ബാധിക്കുന്നുമില്ല.


കഥകളിയും തലമുറകളും : സദനം കൃഷ്‌ണന്‍കുട്ടി
 

 കാലം 1950...... സ്‌ഥലം പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി.......

രാത്രി അയ്യപ്പന്‍ കാവില്‍ കഥകളിയാണ്‌. എന്റെ വീട്ടിലെ ഒരുക്കം കണ്ടാല്‍ അവിടെയാണ്‌ കളിക്കുള്ള അണിയറയെന്നു തോന്നും. അച്ഛനും അമ്മയും ഞങ്ങള്‍ പത്തു മക്കളും. നേരത്തെ ഭക്ഷണവും കഴിച്ചു കഥകളിക്കു വേണ്ടി എന്നും തയ്യാറായിട്ടുള്ള കൈതോലപായയും ചുരുട്ടി ചൂട്ടും കത്തിച്ചു പുറപ്പെട്ടു. കളിക്ക്‌ വിളക്ക്‌ വയ്‌ക്കാറാകുന്നതെയുള്ളൂ. പരിസരമാകെ ആസ്വാദക കേസരികള്‍ കയ്യടക്കി തുടങ്ങി. മനക്കലെ അംഗങ്ങളും സന്തുബന്‌ധുക്കളും പരിചയക്കാരും കളി ഭ്രാന്തന്മാരും അടങ്ങുന്ന പ്രമുഖര്‍ മുന്നില്‍ നിരന്നിട്ടുണ്ട്‌. അവരുതന്നെയാണ്‌ മുന്നിലിരിക്കെണ്ടവര്‍. ഇന്നേ അവരെല്ലാം ബൂര്‍ഷ്വാകള്‍ ആയുള്ളൂ. അന്ന്‌ കലാകാരന്മാരുടെ അന്നദാതാക്കളാണവര്‍. കുറുപ്പത്ത്‌ നായര്‍ തറവാട്ട്‌കാരായത്‌ കാരണം വളരെ അകലെയല്ലാതെ ഞങ്ങളും പായ ഇട്ടു. കളിക്ക്‌ വിളക്ക്‌ വച്ചു. വലിയ ഒരു നിലവിളക്കും. രണ്ടു വശത്തും പെട്രോമാക്‌സും. അതിനിടയിലേക്ക്‌ വേഷങ്ങള്‍ ഒന്നൊന്നായി ഇറങ്ങിവന്നു, ദൈവങ്ങളെപോലെ......പകരം ഞാന്‍ ഉയര്‍ന്നുയര്‍ന്നു പോയി അവരുടെ ലോകത്തേക്ക്‌.
ഹൗ! എന്തൊരു വേദന. ഇടക്കൊന്നു മയങ്ങിയ എന്‍റെ തുടയില്‍ അമ്മ പിച്ചിയതാണ്‌. നോക്കടാ കുഞ്ചുനായരുടെ വേഷം. അമ്മയുടെ ശബ്ദമാണ്‌. അസ്‌കിതയോടെ അരങ്ങത്തേക്ക്‌ നോക്കി. സ്വര്‌ണക വര്‌ണങ്ങള്‌ക്കുള്ളിലെ ദൈവങ്ങള്‍. അരങ്ങത്തെ കഥാപാത്രങ്ങളോട്‌ തോറ്റു എന്‍റെ വേദന എന്നെയുപേക്ഷിച്ചു പോയി.

കാലം 2000......... സ്‌ഥലം ഇരിഞ്ഞാലക്കുട.......

അന്ന്‌ രാത്രി എന്റെ മകനു ഒട്ടും മൂഡില്ലത്രെ. രാത്രി വൈകിയത്‌ കാരണമാവണം മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കുറച്ചു നേരം കഥകളി കാണാം എന്ന്‌ അവന്‍ പറഞ്ഞു. എനിക്ക്‌ സന്തോഷമായി. അവനു ബാല്യം മുതലേ കഥകളിയോട്‌ താത്‌പര്യമുണ്ട്‌. പക്ഷെ ഇപ്പൊ കളി കാണുന്നത്‌ എങ്ങിനെ എന്ന്‌ ഞാന്‍ ആലോചിക്കവേ അവന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌തു. അച്ഛാ ദേ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍...
ഞെട്ടിപ്പോയി!. ഞാന്‍ ജനിക്കും മുന്‍പേ മണ്‍മറഞ്ഞ ആശാന്റെ വേഷം യൂ ട്യൂബിലൂടെ നിറഞ്ഞാടി. ഞാന്‍ മിഴിച്ചു നിന്നു..............!!

വീണ്ടും കാലം 2010.....

 ഞാന്‍ പരിപാടിക്കായി ബാഗുമെടുത്ത്‌ പുറപ്പെടുന്നു. പുറത്തേക്കു കടന്നപ്പോള്‍ എന്റെ പേരക്കുട്ടിയുടെ വിളി..............മുത്തശ്ശാ.......ഞാന്‍ തിരിച്ചു കേറി അവളുടെ അടുത്തെത്തി. മുത്തശ്ശന്‍ പ്രോഗ്രാമ്മിനു പോകുകയാണോ? മുത്തശ്ശിയുടെ കയ്യില്‍ തൂങ്ങുന്ന അഞ്ചു വയസ്സ്‌കാരിയുടെ ചോദ്യം. അതെ എന്ന്‌ പറഞ്ഞു അവള്‌ക്കൊ രുമ്മ കൊടുത്തു ഞാന്‍ വീണ്ടും ഇറങ്ങി. നടക്കുമ്പോള്‍ ഇതുപോലെ പിന്‍വിളി വിളിച്ചതിന്‌ അവളുടെ അമ്മക്ക്‌ മുത്തശ്ശിയുടെ കയ്യില്‍ നിന്ന്‌ കിട്ടിയത്‌ എത്ര അടിയാണെന്ന കാര്യം ഞാന്‍ ഓര്‍ത്തു.


കാലം 2013..............

 നാട്ടിലെ ഒരു ഡോക്ടറുടെ മകളുടെ കല്ല്യാണം....ഞാനും കുടുംബവും വയ്‌കീട്ടത്തെ പാര്‍ട്ടിക്ക്‌ എത്തി. വണ്ടിയില്‍ നിന്ന്‌ ഇറങ്ങിയപ്പോള്‍ തന്നെ ഒന്ന്‌ രണ്ടാളുകള്‍ എന്‍റെ അടുത്തുവന്നു. സ്വീകരിച്ചു. സന്തോഷവും അല്‌പം അഭിമാനവും തോന്നി. പൊടുന്നനെ 8 വയസ്സുകാരി പേരക്കുട്ടിയുടെ അലര്‍ച്ച...മുത്തശാ കാത്‌കാളി.......ഞാന്‍ ചുറ്റും നോക്കുമ്പോള്‍ അതാ ഹാളിന്‍റെ മുന്നില്‍ തന്നെ രണ്ടു കഥകളി വേഷങ്ങള്‍...ഒരു പച്ചയും സ്‌ത്രീയും...ആളുകളെ സ്വീകരിക്കുകയാണ്‌. ഞാന്‍ മിഴിച്ചു നില്‌ക്കെ ആ രണ്ടു വേഷങ്ങള്‍ ഓടി വന്നു എന്‍റെ കാല്‌ക്കല്‍ നമസ്‌കരിച്ചു...ഒരു തരത്തില്‍ ഞാന്‍ അവരെ എണീപ്പിച്ചു നോക്കുമ്പോള്‍....പലപ്പോഴും അരങ്ങത്തേക്ക്‌ പോകും മുമ്പെ അണിയറയില്‍ വച്ചു എന്റെ കാല്‌ക്കല്‍ തൊട്ടു അനുഗ്രഹം വാങ്ങാറുള്ള രണ്ടു ചെറുപ്പം നടന്മാര്‍. പോയി നന്നായി കളിച്ചു വാ എന്ന്‌ മനസാ അനുഗ്രഹിക്കാറുള്ള ഞാന്‍ ഇപ്പോള്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നുപോയി. പിന്നീട്‌ എങ്ങിനെയോ ഹാളില്‍ കയറി വേഗം വധൂവരന്മാരെ അനുഗ്രഹിച്ചു തിരിച്ചു വണ്ടിയില്‍ കയറിയിരുന്നു. കൂടെ വന്നവര്‍ ഭക്ഷണവും കഴിച്ചു വണ്ടിയില്‍ തിരിച്ചു വന്നതും, എന്തുപറ്റി എന്ന്‌ ചോദിക്കുന്നതും, ഒന്നും കഴിക്കാതെ പോന്നതില്‍ ഡോക്ടര്‍ പരിഭവിച്ചതും എല്ലാം ഞാന്‍ അറിയുന്നുണ്ട്‌. സുഖമില്ലയെന്ന നുണ ഡോക്ടറുടെ മിന്നില്‍ ചെലവായില്ലായെന്ന വിഷമം ഭാര്യക്കുണ്ടെന്നു മാത്രം മനസിലായി..
ദിവസങ്ങള്‍ കഴിഞ്ഞു, സ്‌കൂള്‍ വിട്ടുവന്ന പേരക്കുട്ടിക്ക്‌ പതിവിലധികം സന്തോഷം....അതുകണ്ട എനിക്കും ഭാര്യക്കും അവളുടെ അമ്മയ്‌ക്കും അതിലധികം സന്തോഷം..അവള്‍ പറഞ്ഞു മുത്തശാ ഞാന്‍ ടീച്ചറോടോരു പ്രോമിസ്‌ ചെയ്‌തിട്ടുണ്ട്‌. എന്താ ഞാന്‍ തിരക്കില്‍ സ്‌കൂളിലെ ആനിവെഴ്‌സറി പ്രോഗ്രാം ഫിക്‌സ്‌ ചെയ്‌തപ്പോള്‍ ഗസ്റ്റിനെ വെല്‌കം ചെയ്യാന്‍ മുത്തശന്റെ കഥകളി ഞാന്‍ ഓഫര്‍ ചെയ്‌തു............അന്ന്‌ ഡോക്ടറങ്കിളിന്റെ പാര്‍ട്ടിക്ക്‌ കണ്ടില്ലേ അതുപോലെ..................വേറെ പ്രോഗ്രാം ഏറ്റു ഇത്‌ മിസ്സ്‌ ചെയ്യല്ലേ...........!
മുത്തശ്ശിയും അമ്മയും പൊട്ടിച്ചിരിക്കുന്നത്‌ കണ്ട അവള്‍ നീരസതോടെ അകത്തേക്കോടി. അമ്മയും മകളും എന്റെ നേരെ നോക്കി. വേദനയും കഥാപാത്രങ്ങളും വീണ്ടും എന്‍റെ മനസ്സില്‍ തമ്മിലിടഞ്ഞു..............


70th Birthday Celebration, Irinjalakuda-2012


Receving Honour From Hon'ble Minister Of Home Affairs-2008


Receiving Kendra Sangeet Natak Akademy Award-2007



Duryodhana


Roudra Bheema


Arjuna


Ravana


Balarama


Receiving Kerala Kalamandalam Fellowship From Hon'ble Speaker of Kerala, 9.11.13



About Me.....



Sadanam Krishnankutty Nair

Childhood
Born on the, 9th November, 1941 to late Pilassery Ravunni Nair and Kizhakkeppattu Janaki Amma in the traditional Nair family at Cherpulassery in Ottappalam Thaluk of Palakkad district in Kerala.

Education
Passed Elementary School Leaving Certificate examination with first class from N.N.N.M.H.E.School, Karalmanna, Palakkad in the year 1956; E.S.L.C., during those days, was the primary requirement for services.

Into Kathakali                          
Since childhood he could recognize in him a deep interest for Kathakali and hence, immediately after passing out he decided to totally commit himself to Kathakali and develop career as a Kathakali artist. Got admission in the Gandhi Seva Sadanam Kathakali Academy in Perur district, Palakkad, at the age of 15 in the year 1956.

Maestros of those years viz.Guru Kottakkal Krishnankutty Nair and Guru Kottakkal Sankara Narayanan Embranthiry imparted initial training in him. Subsequently, since 1957, underwent vigorous training by Guru Thekkinkattil Ravunny Nair, the first disciple of ‘Parama Achaarya’ Pattikkamthody Ravunny Menon, for six years.

During 1961, the second Kendra Sangeet Natak Academy award for Kathakali was bestowed upon Guru Thekkinkattil Ravunny Nair. On the esteemed occasion, was selected to accompany the Guru to Delhi and also perform Kathakali with him, enacting the important character of ‘Arjuna’ in ‘Santhanagopalam’.

Higher studies in Kathakali
The first recognition was selection for Scholarship from Government of India in 1962, That was not an easy process during those years. He was the second candidate in the history of Kathakali to get scholarship for higher studies. Since Guru Ravunni Nair was having old age problems, he was advised by the Guru to go for higher studies under Padmashree Guru Keezhpadam Kumaran Nair; it continued for three rigorous years.
Also got training under the all-time great Kootiyattam maestro Padmashree Guru Maani Madhava Chakyar in ‘Rasabhinaya’ (facial gestures) and ‘Nethrabhinaya’ (eye gestures).

Maturing as maestro
After completing the studies in Kathakali with first class and also the higher studies with Government of India scholarship, was already getting recognized as a virtuous Kathakali actor all over Kerala. Particular having exceptional capabilities to enact all the important segments viz-Pacha,Kathi,Kari,Thadi and Minukku, with equal authority.

Transformation as Guru
Although, since 1969, he would reasonably extend training in Kerala Kalamandalam, Gandhi Seva Sadan, Unnayi Warier Smaraka Kalanilayam, Kathakali school (Kollam) and Bharatiya Nrithya Kalamandir(Patna), he could not find it to be sufficing the artist in him as he was more frequently wanted as an actor.

Important Disciples
Kalanilayam Gopalakrishnan
(Retd.Principal, Kalanilayam Kathakali School)
Kalamandalam Ramachandran Unnithan
Kalanilayam Balakrishnan
(Principal, Gandhi Seva Sadan Kathakali Academy)
Kalamandalam Gopalakrishnan
(Retd.professor, Kerala Kalamandalam)
Kalamandalam Haridas
(Former Head of the department, R.L.V.Academy)
Kalanilayam Gopi
(Head of the department, Kalanilayam Kathakali School)
Late Kalanilayam Mohankumar
(Teacher, Kalanilayam Kathyakali School)

Abroad
Scherge (France)
Michel lestrahen (France)
Bavo (Germany)
Tomoye Tara Irino (Japan)

Foreign tours
In 1974, was invited for the first time to represent Kathakali through workshops and stage performances to France for six months. There onwards, it became a regular requirement through similar forums in other countries too, that has continued for more than 30 times now. The key undertakings were…

Country visited                                                    year
France                                                                  1974   
Italy                                                                     1981
Italy                                                                     1982
Italy                                                                     1984
Germany                                                              1985
Germany                                                              1986
Italy                                                                     1989
Italy                                                                     1990
Denmark                                                              1991
Italy                                                                     1992
France                                                                  1992
Italy                                                                     1994
Italy                                                                     1996
Singapore                                                            1996
France                                                                  1997
Japan                                                                   2000
France                                                                  2002
Malaysia                                                              2003
U.S.A.                                                                  2005
England                                                               2006
U.A.E.                                                                 2008
U.A.E.                                                                 2009
U.A.E.                                                                 2010
U.A.E.                                                                 2012

Venturing through multi-characters
Has all along been an artist capable of conceiving any number of characters with every differentiation and hence could enact leading characters in more than 25 new stories.  Even today, he is in the process of adding such feathers into Kathakali every year. Specific mentions:

Illiad, King Lear, Julius Ceasor, Kanya bali, Bhishma Prathinja,Amba, Uttara Rama Charitham, Mahi Ravana charitham, Lakshmanaputhri, Rugmivadham, Karnaparvam, Sapamochanam, Karna Charitham,Sathi Sulochana,Syamanthakam, Devayani garvabhangam,Vamanavijayam, Bheema Bandhanam, David Vijayam,  Dharmasasta Charitham, Sarayu Pravesam, Dasamukha Ravanan, Ekalavya Charitham,  Paanchali Mahathmyam.

Inventing new characters
Has been possessive of an innovative mind that led to inventing 11 new characters, added into Kathakali in the most suitable manner. Those are:
Varaha  in Varaha Charitam
Guha   in Paaduka Pattabhishekam
Bhadrakaali in Darikavadham
Saneeswara in Navagrahapuranam
Subrahmania in Navagrahapurana
Yakshy in Devi Mahatmym
Naranathu Bhrantha in Naranathu Bhranthan
Sunaka in Sivanarayaneeyam
Himavan in Kumarasambhavam
Kamadeva in Kumarasambhavam
Vasantha in Kumarasambhavam.

The extent to which he is possessive of character is reflected in a very specific and bold decision to re-introduce the olden ‘Parasurama’ that was lost for almost sixty years.

Other exposure
The glitters in Kathakali created an opportunity to enact the important character of ‘Kelu’ in the Malayalam filmMarattam’, directed by G. Aravindan, winner of state, national and international awards; The story written by Padmabhushan Kavalam Narayana Paniker, the famous poet and dramatist, and cinematographed by Padmashree Shaji N. Karun.

Social Recognition
There have been several celebrations by different public forums and otherwise to add to his receptivity as an evergreen Kathakali artist. To mention a few important ones’:
On receiving ’Kalaratna’ award in March 1997 at Irinjalakuda… when all the leading personalities from all walks of life participated. And increased warmth with Kathakali.

People of his native place Cherpulassery extending ‘Veera Srumkhala’in February 1998…when all the important personalities, Public as well as from the Kathakali world came together; the 24 hours’ function was inaugurated by the then Minister of State for Culture.

On the eve of 60th birthday, in November 2002 a similar function with extensive participation of leading people was organized at Irinjalakuda by the Kathakali lovers from all over Kerala, when a ’Keerti Phalakam’ was presented.

Completion of 50 years of stage performances in Kathakali brought another extensive reception, this time from all over the world. The function was organized in January 2007 at Irinjalakuda, exclusively by all the Kathakali lovers on the occasion, the second ‘Veera Srumkhala’ was awarded.

For the first time ever recognition from the heights,’Kathakali Ratnam’bestowed by His Highness Kanchi Kamakoty Peetadhipathy Jagadguru Jayendra Saraswathy Swamigal, in person, at Guruvayoor in January 2011.

 Once again the native place Cherpulassery honoured him on the occasion of his 70th birth anniversary in February 2012 with a  Swarna Mudra’, participated by many leading personalities from the film world too.
The most prestigious one, extended to any classical artist in Kerala while still performing, being the ‘Sapthathy’ celebration in March 2012…It was a grand ceremony that witnessed four days’ extensive and exceptional sessions…organized by the Irinjalakuda Municipal Council. It was the first of its kind when all the political forums ensured presence. And all the leading classical artforms of southern India were represented. On the occasion apart from direct submission of respects by hundreds of people, a ‘Swarna Haaram’ was presented.


Family
Wife                        :   Ambika C.Nair
Son                         :   Vinodkumar.C
Daughter                :   Kalakshetra Vineetha

Settled at:
Krishnasadanam (H)
Peshkar Road, Irinjalakuda
Thrissur district, Kerala, India
Pin-680121
Phone  : 0480 2828323
 Mob    : 9447673457
E-mail  : sadanamkrishnankutty@gmail.com
Facebook : Sadanam Krishnankutty
Facebook Group: https://www.facebook.com/groups/sadanamkrishnankutty/